ആറ് പതിറ്റാണ്ടിലേറെയായി ബാത്ത്‍റൂം ബ്രാൻഡായ എസ്‍കോ ഇന്ത്യയിലെ സംഘടിതമായ ബാത്ത് ഇൻഡസ്ട്രിയുടെ അടിത്തറയാണ്. ജാക്വാർ ഗ്രൂപ്പിന്‍റെ എസ്‍കോ പ്രകടമാക്കുന്നത് തലമുറകൾക്കുള്ള യഥാർത്ഥ ക്വാളിറ്റിയുടെയും വിശ്വസ്ത സേവനത്തിന്‍റെയും മൂല്യമാണ്. ഡിസൈനിംഗിൽ ക്വാളിറ്റി, മിതനിരക്ക് എന്നീ നെടുംതൂണുകളിൽ നിർമ്മിതമായ ബ്രാൻഡ് പ്രവർത്തനക്ഷമമായ ഉൽപ്പന്നങ്ങളാണ് നൽകുന്നത്, ആർക്ക സ്വന്തമാക്കാവുന്ന മികച്ച ഭംഗിയാണ് വാഗ്‌ദാനം ചെയ്യുന്നത്. ഇന്ത്യയിൽ ടിയർ-II, III & IV നഗരങ്ങളിൽ അതിവേഗം വിപുലമാകുന്ന ബ്രാൻഡായ എസ്‍കോക്ക് 4000+ സ്റ്റോറുകളിൽ മൊത്തം റീട്ടെയിൽ സാന്നിധ്യമുണ്ട്, 2023 ൽ റീട്ടെയിൽ ഔട്ട്‍ലെറ്റുകളുടെ എണ്ണം 5000+ ആയി വർധിപ്പിക്കാനാണ് ലക്ഷ്യം.
ഇന്ത്യയിൽ ബ്രാൻഡഡ് ബാത്ത് ഫിറ്റിംഗുകളുടെ ആശയത്തിന് തുടക്കമിട്ടത് എസ്‍കോയാണ്, ഇന്ന് മാർക്കറ്റിൽ ഏറ്റവും മാനിക്കപ്പെടുന്ന ഒന്നാണത്. ഇന്ന് സമ്പൂർണ ബാത്ത്‍റൂം സൊല്യൂഷനുകൾ ഓഫർ ചെയ്യുന്ന ഈ ബ്രാൻഡ് ബാത്ത് ഫിറ്റിംഗുകൾ, സാനിറ്ററിവെയർ, വാട്ടർ ഹീറ്റർ, ബാത്ത്‍റൂം ആക്‌സസറികൾ എന്നിവയിൽ വിപുലമായ റേഞ്ചിലുള്ള ഡിസൈൻ നൽകുന്നു. പ്രമുഖ ബ്രാൻഡുകളിൽ വേറിട്ടു നിൽക്കുന്ന എസ്‍കോ രണ്ട് പ്രധാന സവിശേഷതകളായ യഥാർത്ഥ ഗുണമേന്മയെയും വിശ്വസ്തമായ സേവനത്തെയും പ്രതിനിധാനം ചെയ്യുന്നു, 10 വർഷത്തെ വാറനറിയെന്ന വാഗ്‌ദാനവും നൽകുന്നു.